ഗ്രാമപഞ്ചായത്ത് ഭൂപടം 2025
![]() | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ മേലടി ബ്ളോക്കില്‍ കീഴരിയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്. 13.69 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തുറയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് അരിക്കുളം, മേപ്പയൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മൂടാടി പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, തെക്ക് അരിക്കുളം പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവയാണ്.കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍, നടുവത്തൂര്‍, നമ്പ്രത്തുകര ദേശങ്ങളുള്ക്കൊള്ളുന്ന കീഴരിയൂര്‍ വില്ലേജ് പ്രദേശമാണ് കീഴരിയൂര്‍ പഞ്ചായത്ത്. 2025 വാർഡ് പുതക്രമീകരണത്തിന് ശേഷം കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ 14 വാർഡുകളാണ് ഉള്ളത്. | ||
| വാര്‍ഡ് | വാര്‍ഡിന്റെ പേര് | |
| 1 | വടക്കുംമുറി | VADAKKUMMURI |
| 2 | കീഴരിയൂര്‍ വെസ്റ്റ് | KEEZHARIYUR WEST |
| 3 | കീഴരിയൂര്‍ സെന്റര്‍ | KEEZHARIYUR CENTER |
| 4 | മാവട്ട് മല | MAVATTUMALA |
| 5 | നടുവത്തൂര്‍ | GNADUVATHUR |
| 6 | മണപ്പാട്ടില്‍ താഴ | MANAPPATTIL THAZHA |
| 7 | കുന്നോത്ത് മുക്ക് | KUNNOTHU MUKKU |
| 8 | നമ്പ്രത്ത്കര | NAMBRATHUKARA |
| 9 | നമ്പ്രത്ത്കര വെസ്റ്റ് | NAMBRATHUKARA WEST |
| 10 | നടുവത്തൂര്‍ സൌത്ത് | NADUVATHUR SOUTH |
| 11 | തത്തം വള്ളി പൊയില്‍ | THATHAM VALLI POYIL |
| 12 | മണ്ണാടി | MANNADI |
| 13 | കീരംകുന്ന് | KEERAMKUNNU |
| 14 | കോരപ്ര | KORAPRA |
