കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ എല്ലാ പപഞ്ചായത്ത് യോഗ അറിയിപ്പും/ തീരുമാനങ്ങളും ഇവിടെ ലഭ്യമാണ്
ഗ്രാമപഞ്ചായത്ത് ഭൂപടം 2025

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ മേലടി ബ്ളോക്കില്‍ കീഴരിയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്. 13.69 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തുറയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് അരിക്കുളം, മേപ്പയൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മൂടാടി പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, തെക്ക് അരിക്കുളം പഞ്ചായത്ത്,  കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവയാണ്.കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍, നടുവത്തൂര്‍, നമ്പ്രത്തുകര ദേശങ്ങളുള്‍ക്കൊള്ളുന്ന കീഴരിയൂര്‍ വില്ലേജ് പ്രദേശമാണ് കീഴരിയൂര്‍ പഞ്ചായത്ത്. 2025 വാർഡ് പുതക്രമീകരണത്തിന് ശേഷം കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ 14 വാർഡുകളാണ് ഉള്ളത്.

വാര്‍ഡ്വാര്‍ഡിന്‍റെ പേര്
1വടക്കുംമുറിVADAKKUMMURI
2കീഴരിയൂര്‍ വെസ്റ്റ്KEEZHARIYUR WEST
3കീഴരിയൂര്‍ സെന്‍റര്‍KEEZHARIYUR CENTER
4മാവട്ട് മലMAVATTUMALA
5നടുവത്തൂര്‍GNADUVATHUR
6മണപ്പാട്ടില്‍ താഴMANAPPATTIL THAZHA
7കുന്നോത്ത് മുക്ക്KUNNOTHU MUKKU
8നമ്പ്രത്ത്കരNAMBRATHUKARA
9നമ്പ്രത്ത്കര വെസ്റ്റ്NAMBRATHUKARA WEST
10നടുവത്തൂര്‍
സൌത്ത്
NADUVATHUR SOUTH
11തത്തം വള്ളി പൊയില്‍‌THATHAM VALLI POYIL
12മണ്ണാടിMANNADI
13കീരംകുന്ന്KEERAMKUNNU
14കോരപ്രKORAPRA

Map 2025