പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് - പദ്ധതിയുടെ ഉൽഘാടനം
October 6, 2026
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. കെ. ബാബു നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. പി. ഭാസ്കരൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ്പ്രസിഡൻ്റ് ശ്രീമതി. സന്ധ്യ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി സവിത, ശ്രീ. കുഞ്ഞബ്ദുള്ള, ശ്രീമതി ദീപ്തി,ശ്രീമതി നിഷഗ, ശ്രീമതി വിജില , ശ്രീ സുനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വെറ്റിനറി സർജൻ ഡോ. ഷസ്ന മുഹമ്മദ് അലി പദ്ധതി വിശദീകരണവും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീമതി പുഷ്പ നന്ദിയും അർപ്പിച്ചു. 3 മാസത്തിനു മുകളിൽ പ്രായമുള്ള വളർത്തു നായകൾക്കും പൂച്ചകൾക്കും പേവിഷബാധ കുത്തിവെപ്പ് നടത്തി പഞ്ചായത്ത് ലൈസൻസ് എടുത്തു മുഴുവൻ വളർത്തു മൃഗങ്ങളിലും പേവിഷബാധ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.